Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Sarbananda Sonowal

ജ​ൽ​വാ​ഹ​ക് പ​ദ്ധ​തി കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കും: കേ​ന്ദ്ര​മ​ന്ത്രി

കൊ​​​​ച്ചി: ജ​​​​ല​​​​മാ​​​​ർ​​​​ഗം ച​​​​ര​​​​ക്കു​​​​ നീ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ചെ​​​​ല​​​​വി​​​​ന്‍റെ 35 ശ​​​​ത​​​​മാ​​​​നം സ​​​​ബ്സി​​​​ഡി​​​​യാ​​​​യി ന​​​​ൽ​​​​കു​​​​ന്ന ജ​​​​ൽ​​​​വാ​​​​ഹ​​​​ക് പ​​​​ദ്ധ​​​​തി കേ​​​​ര​​​​ള​​​​ത്തി​​​​ലും ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ഷി​​​​പ്പിം​​​​ഗ്, തു​​​​റ​​​​മു​​​​ഖ, ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സ​​​​ർ​​​​ബാ​​​​ന​​​​ന്ദ സോ​​​​നോ​​​​വാ​​​​ൾ. ഉ​​​​ൾ​​​​നാ​​​​ട​​​​ൻ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത മേ​​​​ഖ​​​​ല​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‌ 1500 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഉ​​​​ൾ​​​​നാ​​​​ട​​​​ൻ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത വി​​​​ക​​​​സ​​​​ന കൗ​​​​ൺ​​​​സി​​​​ൽ മൂ​​​​ന്നാം യോ​​​​ഗ​​​​ത്തി​​​​ന്‍റെ (ഐ​​​​ഡ​​​​ബ്ല്യു​​​​ഡി​​​​സി 3.0) ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ച്ചി​​​​യി​​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി.

200 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ച​​​​ര​​​​ക്കു​​​​ക​​​​ൾ നീ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​ബ്സി​​​​ഡി ന​​​​ൽ​​​​കു​​​​ക. വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ദി​​​​യാ​​​​ത്രാ ജെ​​​​ട്ടി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും. കൊ​​​​ല്ലം-​​​​കോ​​​​ട്ട​​​​പ്പു​​​​റം ജ​​​​ല​​​​പാ​​​​ത അ​​​​ടു​​​​ത്ത ഡി​​​​സം​​​​ബ​​​​റോ​​​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഇ​​​​ൻ​​​​ലാ​​​​ൻ​​​​ഡ്‌ വാ​​​​ട്ട​​​​ർ​​​​വേ​​​​യ്‌​​​​സ്‌ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ്‌ ഇ​​​​ന്ത്യ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ സു​​​​നി​​​​ൽ പാ​​​​ലി​​​​വാ​​​​ളും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി ബോ​​​​ട്ട് ജെ​​​​ട്ടി​​​​യി​​​​ൽ ക്ലാ​​​​സി​​​​ക് ഇം​​​​പീ​​​​രി​​​​യ​​​​ൽ ബോ​​​​ട്ടി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി മു​​​​കേ​​​​ഷ് അ​​​​ഗ്നി​​​​ഹോ​​​​ത്രി, ബി​​​​ഹാ​​​​ർ ഗ​​​​താ​​​​ഗ​​​​ത​​​മ​​​​ന്ത്രി ഷ​​​​ർ​​​​വാ​​​​ൻ കു​​​​മാ​​​​ർ, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി കെ.​​​​ജി. കെ​​​​ന്യേ, അ​​​​രു​​​​ണാ​​​​ച​​​​ൽ​​​പ്ര​​​​ദേ​​​​ശ് ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി ഓ​​​​ജിം​​​​ഗ് ടാ​​​​സിം​​​​ഗ്, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ഗ​​​​താ​​​​ഗ​​​​ത​​​മ​​​​ന്ത്രി ദ​​​​യ ശ​​​​ങ്ക​​​​ർ സിം​​​​ഗ്, പ​​​​ഞ്ചാ​​​​ബ് ജ​​​​ല​​​​വി​​​​ഭ​​​​വ മ​​​​ന്ത്രി ബ​​​​രീ​​​​ന്ദ​​​​ർ കു​​​​മാ​​​​ർ ഗോ​​​​യ​​​​ൽ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

ജ​​​​ല​​​​പാ​​​​താ ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ൽ കു​​​​തി​​​​പ്പ്

രാ​​​​ജ്യ​​​​ത്തെ ഉ​​​​ൾ​​​​നാ​​​​ട​​​​ൻ ജ​​​​ല​​​​പാ​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ച​​​​ര​​​​ക്കു​​​നീ​​​​ക്ക​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ എ​​​​ട്ടി​​​​ര​​​​ട്ടി​​​​യാ​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തു​​​​റ​​​​മു​​​​ഖ മ​​​​ന്ത്രാ​​​​ല​​​​യം. 2013-14ൽ 180 ​​​കോ​​​ടി മെ​​​​ട്രി​​​​ക് ട​​​ണ്ണാ​​​​യി​​​​രു​​​​ന്നു ച​​​​ര​​​​ക്കു​​​നീ​​​​ക്കം. ഇ​​​​പ്പോ​​​​ഴ​​​​ത്‌ 1450 കോ​​​ടി മെ​​​​ട്രി​​​​ക് ട​​​​ണ്ണാ​​​​യി.

Latest News

Corehub Up